Sunday, 30 December 2018

യാഥാർത്ഥ്യം

 ബിഎസ്എൻഎൽ കണ്ണൂർ SSA management, ഇതേ സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരുടെയും തൊഴിലാളി സംഘടനയുടെ നിയന്ത്രണത്തിലാണ്. ആ തൊഴിലാളി സംഘടന ഇടത് പക്ഷ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ്. ബിഎസ്എൻഎൽ ഇന്ത്യ യുടെ എല്ലാ സർകിലുകളിലും അവർ ഭൂരിപക്ഷത്തിലാണ്,
പല അംഗങ്ങളും, ഭയന്നാണ് , ആ സംഘടനോയോട് യോജിച്ച് പ്രവർത്തിക്കുന്നത്. അവർ പറയുന്ന തേ മേനേജ്മെൻ്റ് നടപ്പിലാക്കു, അത്രയു രാഷ്ട്രീയം ആയും, അംഗ ബലം കൊണ്ട് ഓഫീസർമാരെ നിലയ്ക്ക് നിർത്തിക്കും.
അവർക്കെതിരെ നമ്മൾ പല വാർത്തകൾ നൽകിയിട്ടും ദൃശ്യ/ വാർത്താ മാധ്യമങ്ങൾ അതിനെ പ്രസിദ്ധീകരിക്കാൻ തയ്യാറാവുന്നില്ല. അത്രയ്ക്ക് പിടിയാൻ അവർക്ക് എല്ലാം വിഭാഗങ്ങളിലും.
കണ്ണൂർ SSA യിൽ 449 Telecom Technician
മാറുണ്ട്. 50000+ ശമ്പളം ബിഎസ്എൻഎൽ ഇവർക്ക് നൽകുന്നുണ്ട്. ഇവരുടെ ജോലി ലാൻഡ് ലൈൻ ഫോൺ കളുടെ അറ്റകുറ്റ പണികൾ, Underground & oppen കേബിൾ തകരാറുകൾ, ഇൻറർനെറ്റ് Broad Band തകരാറുകൾ, പുതിയ connection നൽകൽ, എന്നിവ ഒരു Telecom Technician ൻ്റെ ജോലിയാണ്. അവർക്ക് അതിനുള്ള പരിശീലനം ബിഎസ്എൻഎൽ/Department Of Telecommunication നൽകിയിട്ടുണ്ട്.
കരാർ തൊഴിലാളികളുടെ ജോലി അവരെ ജോലിയിൽ സഹായിക്കുക എന്നതാണ്.
പക്ഷേ ഇവിടെ നടക്കുന്നതോ... ഒരു പരിശീലനവും ഇല്ലാത്ത കരാർ തൊഴിലാളിയാണ് ഓരോ എക്സ്ചേഞ്ച് കളിലും, ലാൻഡ് ലൈൻ ഫോൺ കളുടെ അറ്റകുറ്റ പണികൾ ചെയ്യുന്നത്.
ഒരു 10% Telecom Technician മാരുണ്ടാകും, കുറച്ച് സത്യസന്ധമായി ഇത്തരം ജോലികൾ ചെയ്യുന്നവര്.
ഇൗ 449 Telecom Technician കൾക്ക്‌ വേണ്ടി ബിഎസ്എൻഎൽ ഒരു മാസം ചിലവാകുന്നത് ശരാശരി ₹24007403.00/-.
അത് കൂടാണ്ട് ഓഫീസർമാരുടെ, മറ്റു ജീവനക്കാരുടെയും ശമ്പളം വേറെ.
https://m.facebook.com/story.php?story_fbid=2138452816178086&id=406217662734952
ഇത്രയൊക്കെ ചിലവാകിയിട്ടും എന്തെ ബിഎസ്എൻഎൽ ലാഭത്തിൽ പ്രവർത്തിക്കാത്തത്, എന്ന യാഥർത്ഥ്യത്തെ ജനങ്ങൾ തിരിച്ചറിയണം.
BSNL Kannur SSA Management, External പ്ലാന്റിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളുടെ എണ്ണം 2019 January ഒന്നാം തിയതി മുതൽ വെട്ടി കുറയ്ക്കാൻ തീരുമാനിച്ചു. ബിഎസ്എൻഎൽ ലിൻെറ ചെലവ് ചുരുക്കുന്ന ഭാഗമായിട്ടാണ് ഇൗ നടപടി.
2369 ലാൻഡ് ലൈൻ ഫോൺ കണെക്ഷനുകൾ ഉള്ള എക്സ്ചേഞ്ചിൽ 2 കരാർ തൊഴിലാളികളെയും,
640 ലാൻഡ് ലൈൻ ഫോൺ കണെക്ഷനുകൾ ഉള്ള എക്സ്ചേഞ്ചിൽ 1 കരാർ തൊഴിലാളി എന്ന നിലയിൽ നിയമിക്കാൻ ഉത്തരവ് ഇറക്കി.
കരാർ തൊഴിലാളികളുടെ കുറവ് ലാൻഡ് ലൈൻ സേവനത്തെ കാര്യമായി തന്നെ ബാധിക്കും.
Management ൻ്റെ ഉദ്ദേശം, ലാൻഡ് ലൈൻ ഫോൺ വരിക്കാരെ ഇല്ലായ്മ ചെയ്തിട്ട് നഷ്ടത്തിന്റെ പേരും പറഞ്ഞ്, എക്സ്ചേഞ്ച് കളെ പൂട്ടിച്ച്, കൈ നനയാതെ മരിക്കും വരെ പെൻഷൻ വാങ്ങി സുഖിച്ച് ജീവിക്കാം എന്നാണ്.
BSNL മേഖലയിൽ ലാൻഡ് ലൈൻ ഫോൺ കളുടെ അറ്റകുറ്റ പണികൾ ചെയ്യുന്നത് ഭൂരിഭാഗവും (20-30 വർഷങ്ങളായി) കരാർ തൊഴിലാളികളാണ്.
Underground land line cable ൻ്റെ അറ്റകുറ്റ പണികൾ, രണ്ട് തൊഴിലാളികൾ ഇല്ലാതെ ചെയ്യാൻ പ്രയാസം ഉണ്ടെന്ന കാര്യം management ൻ നന്നായി അറിയാം.
അപ്പോൽ ജോലിക്കാർ കുറവ് എന്ന് പറഞ്ഞുകൊണ്ട്, കേബിൾ/ലൈൻ തകരാറുകൾ ശരിപെടുത്താണ് വൈകിപ്പിച്ചാൽ, ഓട്ടമാറ്റിക് ആയി ലാൻഡ് ലൈൻ ഫോൺ കണെക്ഷൻ കൽ കുറയും. എന്നിട്ട് കണെക്ഷൻകളുടെ കുറവ് കാണിച്ച് എക്സ്ചേഞ്ച് കളെ പൂട്ടാമല്ലോ..
മാത്രമല്ല, ഒട്ടുമിക്ക ലൈൻ മാൻമാരെ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ വിരമിക്കുന്നവവരാൻ. അവർ വിരമിക്കുമ്പോൾ ബിഎസ്എൻഎൽ ലിനെ കൊണ്ടേ പോകു.

Tuesday, 11 December 2018

Our story

Department of telecommunication ഉള്ള സമയത്ത് ലൈൻ മാൻ ജോലിക്ക്  സഹായിയായി നമ്മളെ കൂടെ കൊണ്ട് നടക്കുമായിരുന്നു.  Casual labour ആയി നമ്മൾ അറിയപ്പെട്ടു.
അങ്ങനെ ഇരിക്കെ 2000 മാർച്ചിൽ കേന്ദ്ര സർകാർ സ്ഥാപനമായ telecommunication പൊതു മേഖല സ്ഥാപന  ബിഎസ്എൻഎൽ ആയി മാറി.
ആ കാലഗട്ടത്തിൽ ലാൻഡ് ഫോൺ കണെക്ഷൻകൾ വളരെ കുറവായിരുന്നു.. മാത്രമല്ല ഒത്തിരി അപേക്ഷകൾ കേട്ട് കിടപ്പയിരുന്ന്.  പരമാവതി ലാൻഡ് കോന്നെക്ഷൻകൾ നൽകാൻ ബിഎസ്എൻഎൽ തീരുമാനിച്ചു. പുറമേ ഉള്ള ജോലികൾ ചെയ്തു തീർക്കാൻ വേണ്ടി നിലവിലുള്ള ലൈൻ മാൻ മാറുടെ സഹായികളെ മസം112/- രൂപാ ദിവസം കൂലി തോതിൽ വർഷം 100 ദിവസം എന്ന തോതിൽ നിയമിച്ചു. പുതിയ connection ഉള്ള അപേക്ഷകൾ കൂടി വന്നപ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കുറച്ച് പേരെ കൂടി അതേ വ്യവസ്ഥയിൽ നിയമിച്ചു. ഇൗ രീതിയിൽ ജോലികൾ 2004വരെ നടന്നു.
ഇത് ഇതേ രീതിയിൽ മുന്നോട്ട് പോയാൽ നമ്മളെ സ്ഥിരപെടുത്തേണ്ടി വരുമെന്ന് ഭയന്ന് അന്നത്തെ മാനേജ്മെന്റ് നമ്മളെ പെറ്റി കോൺട്രാക്ട്  സിസ്റ്റം തിലേക്ക് മാറ്റി.
നമ്മൾ ചെയ്ത ജോലികൾ മാനേജ്മെന്റ് കൊടുത്ത ഫോറം മിൽ പൂരിപ്പിച്ച് ലൈൻ മാണിന്റെ ഓപ്പ്‌ ഇടിയിച്ച് JTO യ്ക്ക്‌ കൈമാറണം, അത് JTO പരിശോധിച്ച്, അതിൽ രേഖപ്പെടുത്തിയ തുകയിലിന്ന് കുറച്ച് മേലെതട്ടിലേക്ക്‌ അയക്കും. അത് അവസാനം അക്കൗണ്ട് സെക്ഷനിൽ എത്തിയിട്ട് അവിടെനിന്ന് നമുക്ക് തുക ലഭിക്കുമായിരുന്നു.
നമ്മൾ ഇപ്പോഴും പെറ്റി കോൺട്രാക്ട്  സിസ്റ്റം രീതിയിലാണ് തുടരുന്നത്.
ഇങ്ങനെ ഇരിക്കെ ഇൗ സംവിധാനം ലേബർ നിയമത്തിൽ പെടാതതുകൊണ്ട് മാനേജ്മെന്റ് പുതിയൊരു സംവിധാനം, 'ഓപ്പൺ കോൺട്രാക്ട് സിസ്റ്റം' നടപ്പിലാക്കി കൊണ്ടുവന്നു.
നമ്മുടെ തൊഴിലാളികളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാകി കുറച്ചുപേരെ ഓപ്പൺ കോൺട്രാക്ട് system മിൽ ചേർത്തു.
ഇപ്പോഴും ബിഎസ്എൻഎൽ കേരള സർക്കിളിലെ കണ്ണൂർ SSA യില് ഒരേ ജോലിക്ക് രണ്ടു രീതിയിലാണ് വേതന നൽകി വരുന്നത്.
പെറ്റി കോൺട്രാക്ട് സിസ്റ്റം മിൽ അവസാനമായി 2010ലാൻ വേതന വർദധനവ് ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ, യാത്ര നിരക്ക്, മുതലായവ വർധിച്ച ഇൗ സാഹചര്യത്തിൽ, വേതന വർധിപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് അതിന് തയാറായില്ല.


സ്ഥിര ജീവനക്കാർ ചെയ്യേണ്ട ജോലികൾ പെറ്റി കോൺട്രാക്ട് തൊഴിലാളികളെ കൊണ്ട് ചെയ്യിപിച്ച് ബിഎസ്എൻഎൽ ഓഫീസർമാരും, ജീവനക്കാരും സുഖിച്ച് ജീവിക്കുന്നു.
ഇൗ സ്ഥിരം ജീവനക്കാർക്ക് ഏകദേശം ₹42000-55000 വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നുണ്ട്. ഇവർ ചെയ്യേണ്ട ജോലികൾ, അതായത് ടെലിഫോൺ ലൈൻ/കേബിള് തകരാറുകൾ കരാർ തൊഴിലാളികളെ കൊണ്ട് ചെയ്യിപികുന്ന്. മാത്രമല്ല ഫീൽഡിൽ പോകേണ്ട ഇവർ ഓഫീസിൽ വന്നു ഒപ്പിട്ട ശേഷം തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾ സാധിക്കാൻ വേണ്ടി ചെലവഴിക്കും. ഇതിന് ഇവരുടെ മേലധികാരികളുടെ പിന്തുണയും ഉണ്ട്. ഒരു പക്ഷെ ഏതെങ്കിലും മേലധികാരികൾ ഇവരുടെ മേൽ നടപടി എടുക്കുകയാണെങ്കിൽ അവരെ യൂണിയൻ/രാഷ്ട്രീയം ഇടപടലു ഉപയോഗിച്ച് അവിടെനിന്ന് സ്ഥലം മാറ്റും. ഇൗ ഭയം കാരണം ഇവരുടെ മേൽ ആരും തന്നെ ശബ്ദം ഉയർത്തുകയില്ല. മേലധികാരികൾ വരെ കരാർ തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് സ്ഥാപനത്തിന്റെ ജോലികൾ ചെയ്തു തീർക്കുന്നു. ഇൗ കരാർ തൊഴിലാളികൾക്ക് വളരെ തുച്ഛമായ വേതന മാത്രമേ നൽകുന്നുള്ളൂ. ഇതിനെ ചോദ്യം ചെയ്താൽ അവരെ പിരിച്ചുവിടൽ ഭീഷണി മുഴക്കുന്നു. സ്ഥിരം ജീവനക്കാരൻ എടുക്കേണ്ട എല്ലാം ജോലികളും ഒരു പരിശീലനവും നൽകാത്ത പെറ്റി കോൺട്രാക്ട് തൊഴിലാളികളെ കൊണ്ട് ചെയ്യിപികുന്നു.സ്ഥിരം ജീവനക്കാർ/ഓഫീസർമാർ രണ്ടോ മുന്നോ വർഷം കൂടുമ്പോൾ സ്ഥലം മാറി പോകും, പക്ഷേ കരാർ തൊഴിലാളികൾ ഏകദേശം 18-28 വർഷമായി ഒരേ എക്സ്ചേഞ്ച് കളിൽ ജോലി ചെയ്യുന്നു.
ഇൗ മാതിരി ഉള്ള അടിമപ്പണി അവസാനിപ്പിക്കുന്നതിന് വേണ്ടി പെറ്റി കോൺട്രാക്ട്തൊഴിലാളികൾ പല പോരാട്ടങ്ങൾ നടത്തിയെങ്കിലും, സ്ഥിരം ജീവനക്കാരെ സംഘടന അവരുടെ പോരാട്ടങ്ങളെ രാഷ്ട്രീയം സ്വാധീനം ഉപയോഗിച്ച് തകർക്കുകയാണ് ഉണ്ടായത്.
പെറ്റി കോൺട്രാക്ട് മാർക് പിഎഫ് അനുവദിക്കാൻ റീജണൽ പിഎഫ് കമ്മീഷണർ ഉത്തരവ് ഇറക്കി. പക്ഷേ ബിഎസ്എൻഎൽ മാനേജ്മെന്റ് അതിനെതിരെ അപ്പീൽ പോവുകയാണ് ഉണ്ടായത്.
ജോലി സ്ഥിരപെടുതാൻ കൊടത്തിൽ കേസ് നൽകിയിട്ടുണ്ട്.
ഇത്ര വർഷമായിട്ടും കോടതി നമ്മുടെ കേസ് പരിഗണിച്ചിട്ടില്ല.
ഒരു ഭരണം പിടിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തിയ തന്ത്രങ്ങൾക്ക് തീർപ്പ് കൽപ്പിക്കാൻ പാതി രാത്രി വരെ തുറന്നു പ്രവർത്തിക്കുന്ന കോടതികൾ, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തൊഴിൽ ചെയ്ത്  പെടാപാടുപെടുന്ന തൊഴിലാളികളുടെ കേസ് കണ്ടില്ലെന്ന് നടികുന്നു.
ഇപ്പൊൾ തന്നെ 60വയസ്സ് കഴിഞ്ഞ തൊഴിലാളികൾ വരെ നമ്മുടെ കൂട്ടത്തിൽ ഉണ്ട്‌.








Monday, 10 December 2018

Facing problem

Delay Payment by BSNL Kannur SSA

On the BSNL Kannur SSA,(Kerala Circle) , we have been working in the petty contract system for the last 20-30 years. More than 200 people working in this category.
We are working as labours in respective Telephone Exchanges as directed by Junior Telecom Offers (JTO), such as telephone line maintenance, underground cable jointing, Internet service maintenance and new service connectivity etc.
We submitting the bill on each month to the concerned BSNL Telecom mechanic under whom he/they had performed and the Telecom mechanic in turn will make initial  certification to the effect that the works are performed to his satisfaction and handover the total number of such bills certified to the junior telecom officer, who is charge of the telephone exchange concerned. On verification of the works performed and if found correct, shall forward the bill to Sub Divisional Engineer. He on his satisfaction of the works performed and it's certifications, shall forward the bills to the Divisional Engineer, who is in the charge of a Telecom Division comprising 3-4 sub divisions. The Divisional Engineer shall duly pass the bills and escalate the bills to the concerned Are Deputy General Manager, who on assigning his counter signature forward the consolidated month based bills in one lot to the Account wing for payment. The Account Officer will raise the Fund requirement to the BSNL Circle Office and on its receipt shall disburse the payment.
The payment delays in every  month.
We presented the problems Infront of Labour Department, but our unlucky they also helpless in this subject.
One thing is clear that there  is no good for worker's like us in great India.


Our Facebook page

സമരം വേണോ?

ബിഎസ്എൻഎൽ ജീവനക്കാരുടെയും, ഓഫീസർമാരുടെ യും ആവശ്യം. :-  " മൂന്നാം ശമ്പള പരിഷ‌്ക്കരണം നടപ്പാക്കുക,4 ജി സ‌്പെക‌്ട്രം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച‌് ആൾ യൂണിയൻസ‌് ആൻഡ‌് അസോസിയേഷൻസ‌് ഓഫ‌് ബിഎസ‌്എൻഎൽ (എയുഎബി) നേതൃത്വത്തിൽ ബിഎസ‌്എൻഎൽ ജീവനക്കാർ ഡിസംബർ മൂന്നുമുതൽ രാജ്യവ്യാപകമായി അനിശ‌്ചിതകാല പണിമുടക്ക‌് തുടങ്ങും."
------------------------------------------------------------------
ഇതിലേ പ്രധാന ഉദ്ദേശം ശമ്പളം പരിഷ്കരണം തന്നെയാണ്.
ഫോർ ജി സ്പെക്ട്രം തുടങ്ങിയിട്ട് എത്ര വർഷങ്ങളായി ഇപ്പോഴാണോ ഇത് ജീവനക്കാർക്കും ഓഫീസർമാർക്കും മനസ്സിലായത് ?
ബി എസ് എൻ എൽ ജിയൊ യുമായി ടവർ ഷെയറിംഗ് വരെ നടത്തിയിട്ടുണ്ട്.
ചില ബിഎസ്എൻഎൽ ടവറുകളിലെ എസ് എം പി എസ് , ബാറ്ററി പ്രവർത്തിക്കുന്നത് സ്വകാര്യ മൊബൈൽ കമ്പനികളുടെ താണ്.
മറ്റുള്ള ആവശ്യങ്ങൾ ഇതിനു മുമ്പേ തന്നെ സമരം ചെയ്തു നേടി എടുക്കാമായിരുന്നു.
മറ്റുള്ള ആവശ്യങ്ങൾ മറയാക്കി ഇവരുടെ പ്രധാന അജണ്ടയായ ശമ്പളപരിഷ്കരണം എങ്ങനെയെങ്കിലും നടപ്പിലാക്കണം എന്ന  സ്വാർത്ഥ ലക്ഷ്യവുമായാണ് ഇവർ ഈ സമരം ചെയ്യുന്നത്.
ഏറ്റവും താഴെത്തട്ടിലുള്ള ജീവനക്കാർക്കുപോലും ₹40000+ ശമ്പളം ഉണ്ട്.
ബി എസ് എൻ എൽ ഫീൽഡ് വർക്കുകൾ കൂടുതലും ചെയ്യുന്നത് കരാർ തൊഴിലാളികളാണ്.
ഈ മേഖലയിലെ സ്ഥിരം ജീവനക്കാരിൽ ഏകദേശം 20 ശതമാനം ആൾക്കാർ മാത്രമേ  സത്യസന്ധമായി   ജോലി ചെയ്യുന്നുള്ളൂ. മറ്റുള്ളവർ നാമമാത്ര മാത്രം ഓഫീസിൽ വന്നു  അവരുടെ സ്വന്തം ആവശ്യങ്ങൾ  നിറവേറ്റാൻ വേണ്ടി നടക്കുന്നവരാണ്.
സത്യസന്ധമായ ഒരു അന്വേഷണം നടത്തിയാൽ ടെലികോം ടെക്നീഷ്യൻ തസ്തികയിൽ ജോലി ചെയ്യുന്ന 80 ശതമാനം ജീവനക്കാരും സസ്പെൻഡ് ചെയ്യപ്പെടേണ്ടവരാണ്. കേബിൾ മേഖലയിലും ഇൻറർനെറ്റ് മേഖലയിലും പരിശീലനം ലഭിച്ച ഇവർ ഒരു ജോലിയും ചെയ്യാതെ, ഏൽപിച്ച ജോലികൾ എല്ലാം കരാർ തൊഴിലാളികളെ കൊണ്ട് ചെയ്യുകയാണ് പതിവ്.
ലാൻഡ് ടെലിഫോണുകൾ പ്രവർത്തിക്കുന്നത് കേബിളുകൾ വഴിയാണ്.  ഭൂമിയുടെ അടിയിൽ കോടിക്കണക്കിന് രൂപയുടെ വിലമതിക്കുന്ന കേബിളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആ ജോലികൾ കരാർ കൊടുത്തു ചെയ്യിച്ചതാണ്. അത് സ്റ്റാൻഡേർഡ് രീതിയിൽ ചെയ്യാതെ കരാറുകാരുടെ സ്വന്തം താൽപര്യത്തിനനുസരിച്ച് ചെയ്തതാണ്.
2007 വരെ ബിഎസ്എൻഎൽ ന്റേ പ്രധാനവരുമാനം ലാൻഡ് ലൈൻ മേഖലയായിരുന്നു.
 ഇപ്പോൾ ഒത്തിരി ടെലിഫോൺ  കണക്ഷനുകൾ ഒഴിവാവാൻ കാരണം ഭൂമിക്കടിയിലുള്ള കേബിളുകളുടെ അറ്റകുറ്റപണികൾ ചെയ്യാൻ സാധിക്കാത്തതാണ്. പല സ്ഥലങ്ങളിലും റോഡുകളുടെ വീതി ജോലികൾ ചെയ്യുമ്പോൾ ഈ കേബിളുകൾ റോഡിന് നടുവിൽ അകപ്പെട്ടിട്ടുണ്ട്.
ഇനി ഓഫീസർമാരുടെ കാര്യമാണെങ്കിൽ കസ്റ്റമറുടെ ഒരു ചോദ്യത്തിനു കൃത്യമായ മറുപടി തരാൻ അവർക്ക് സാധിക്കുന്നില്ല. ഇതിന് കാരണം ഉത്തരവാദിത്വപ്പെട്ട ഓഫീസർമാരുടെ ജോലിയോടുള്ള താത്പര്യക്കുറവാണ്.
 Landline telephone തകരാറുകൾ ഉണ്ടാകുമ്പോൾ അത് കരാറുകാരുടെയൊ ജീവനക്കാരുടെയോ തലയിൽ കെട്ടിവെച്ച്, അത് വരാനുണ്ടായ കാരണം അന്വേഷിച്ചു വേണ്ട നടപടി ചെയ്യാൻ പറ്റാത്തത് ഓഫീസർമാരുടെ   കഴിവുകേട് അല്ലേ.

ഒത്തിരി അഴിമതികൾ ഈ മേഖലയിൽ നടന്നിട്ടുണ്ട്. ഇത് അന്വേഷിക്കാതെ സ്വന്തം ശമ്പള പരിഷ്കരണത്തിന് വേണ്ടി പോരാടുന്ന ഓഫീസർമാർ നമ്മുടെ ശാപമാണ്.