Monday, 10 December 2018

സമരം വേണോ?

ബിഎസ്എൻഎൽ ജീവനക്കാരുടെയും, ഓഫീസർമാരുടെ യും ആവശ്യം. :-  " മൂന്നാം ശമ്പള പരിഷ‌്ക്കരണം നടപ്പാക്കുക,4 ജി സ‌്പെക‌്ട്രം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച‌് ആൾ യൂണിയൻസ‌് ആൻഡ‌് അസോസിയേഷൻസ‌് ഓഫ‌് ബിഎസ‌്എൻഎൽ (എയുഎബി) നേതൃത്വത്തിൽ ബിഎസ‌്എൻഎൽ ജീവനക്കാർ ഡിസംബർ മൂന്നുമുതൽ രാജ്യവ്യാപകമായി അനിശ‌്ചിതകാല പണിമുടക്ക‌് തുടങ്ങും."
------------------------------------------------------------------
ഇതിലേ പ്രധാന ഉദ്ദേശം ശമ്പളം പരിഷ്കരണം തന്നെയാണ്.
ഫോർ ജി സ്പെക്ട്രം തുടങ്ങിയിട്ട് എത്ര വർഷങ്ങളായി ഇപ്പോഴാണോ ഇത് ജീവനക്കാർക്കും ഓഫീസർമാർക്കും മനസ്സിലായത് ?
ബി എസ് എൻ എൽ ജിയൊ യുമായി ടവർ ഷെയറിംഗ് വരെ നടത്തിയിട്ടുണ്ട്.
ചില ബിഎസ്എൻഎൽ ടവറുകളിലെ എസ് എം പി എസ് , ബാറ്ററി പ്രവർത്തിക്കുന്നത് സ്വകാര്യ മൊബൈൽ കമ്പനികളുടെ താണ്.
മറ്റുള്ള ആവശ്യങ്ങൾ ഇതിനു മുമ്പേ തന്നെ സമരം ചെയ്തു നേടി എടുക്കാമായിരുന്നു.
മറ്റുള്ള ആവശ്യങ്ങൾ മറയാക്കി ഇവരുടെ പ്രധാന അജണ്ടയായ ശമ്പളപരിഷ്കരണം എങ്ങനെയെങ്കിലും നടപ്പിലാക്കണം എന്ന  സ്വാർത്ഥ ലക്ഷ്യവുമായാണ് ഇവർ ഈ സമരം ചെയ്യുന്നത്.
ഏറ്റവും താഴെത്തട്ടിലുള്ള ജീവനക്കാർക്കുപോലും ₹40000+ ശമ്പളം ഉണ്ട്.
ബി എസ് എൻ എൽ ഫീൽഡ് വർക്കുകൾ കൂടുതലും ചെയ്യുന്നത് കരാർ തൊഴിലാളികളാണ്.
ഈ മേഖലയിലെ സ്ഥിരം ജീവനക്കാരിൽ ഏകദേശം 20 ശതമാനം ആൾക്കാർ മാത്രമേ  സത്യസന്ധമായി   ജോലി ചെയ്യുന്നുള്ളൂ. മറ്റുള്ളവർ നാമമാത്ര മാത്രം ഓഫീസിൽ വന്നു  അവരുടെ സ്വന്തം ആവശ്യങ്ങൾ  നിറവേറ്റാൻ വേണ്ടി നടക്കുന്നവരാണ്.
സത്യസന്ധമായ ഒരു അന്വേഷണം നടത്തിയാൽ ടെലികോം ടെക്നീഷ്യൻ തസ്തികയിൽ ജോലി ചെയ്യുന്ന 80 ശതമാനം ജീവനക്കാരും സസ്പെൻഡ് ചെയ്യപ്പെടേണ്ടവരാണ്. കേബിൾ മേഖലയിലും ഇൻറർനെറ്റ് മേഖലയിലും പരിശീലനം ലഭിച്ച ഇവർ ഒരു ജോലിയും ചെയ്യാതെ, ഏൽപിച്ച ജോലികൾ എല്ലാം കരാർ തൊഴിലാളികളെ കൊണ്ട് ചെയ്യുകയാണ് പതിവ്.
ലാൻഡ് ടെലിഫോണുകൾ പ്രവർത്തിക്കുന്നത് കേബിളുകൾ വഴിയാണ്.  ഭൂമിയുടെ അടിയിൽ കോടിക്കണക്കിന് രൂപയുടെ വിലമതിക്കുന്ന കേബിളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആ ജോലികൾ കരാർ കൊടുത്തു ചെയ്യിച്ചതാണ്. അത് സ്റ്റാൻഡേർഡ് രീതിയിൽ ചെയ്യാതെ കരാറുകാരുടെ സ്വന്തം താൽപര്യത്തിനനുസരിച്ച് ചെയ്തതാണ്.
2007 വരെ ബിഎസ്എൻഎൽ ന്റേ പ്രധാനവരുമാനം ലാൻഡ് ലൈൻ മേഖലയായിരുന്നു.
 ഇപ്പോൾ ഒത്തിരി ടെലിഫോൺ  കണക്ഷനുകൾ ഒഴിവാവാൻ കാരണം ഭൂമിക്കടിയിലുള്ള കേബിളുകളുടെ അറ്റകുറ്റപണികൾ ചെയ്യാൻ സാധിക്കാത്തതാണ്. പല സ്ഥലങ്ങളിലും റോഡുകളുടെ വീതി ജോലികൾ ചെയ്യുമ്പോൾ ഈ കേബിളുകൾ റോഡിന് നടുവിൽ അകപ്പെട്ടിട്ടുണ്ട്.
ഇനി ഓഫീസർമാരുടെ കാര്യമാണെങ്കിൽ കസ്റ്റമറുടെ ഒരു ചോദ്യത്തിനു കൃത്യമായ മറുപടി തരാൻ അവർക്ക് സാധിക്കുന്നില്ല. ഇതിന് കാരണം ഉത്തരവാദിത്വപ്പെട്ട ഓഫീസർമാരുടെ ജോലിയോടുള്ള താത്പര്യക്കുറവാണ്.
 Landline telephone തകരാറുകൾ ഉണ്ടാകുമ്പോൾ അത് കരാറുകാരുടെയൊ ജീവനക്കാരുടെയോ തലയിൽ കെട്ടിവെച്ച്, അത് വരാനുണ്ടായ കാരണം അന്വേഷിച്ചു വേണ്ട നടപടി ചെയ്യാൻ പറ്റാത്തത് ഓഫീസർമാരുടെ   കഴിവുകേട് അല്ലേ.

ഒത്തിരി അഴിമതികൾ ഈ മേഖലയിൽ നടന്നിട്ടുണ്ട്. ഇത് അന്വേഷിക്കാതെ സ്വന്തം ശമ്പള പരിഷ്കരണത്തിന് വേണ്ടി പോരാടുന്ന ഓഫീസർമാർ നമ്മുടെ ശാപമാണ്.

No comments:

Post a Comment